അസുഖ ചികിത്സക്കായി ഡോക്ടറെ സമീപിക്കുമ്പോൾ ചിലപ്പോഴെങ്കിലും ഇങ്ങനെയൊരു പരാമർശം നമ്മളെ അഥവാ നമ്മുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഞെട്ടിച്ചേക്കാം. നിരാശരാക്കിയേക്കാം.
അപൂർവ്വങ്ങളിൽ അപൂർവ്വമായ അവസരങ്ങളിൽ ഈ പ്രസ്ഥാവം ശരിയുമാകാം. ചില അവസരങ്ങളിൽ രോഗത്തേക്കാൾ ആ രോഗത്തിന്റെ അവസ്ഥ ചികിൽസിച്ച് ഭേദമാക്കാവുന്ന പരിധി കടന്ന് പോയതുകൊണ്ടും ഇങ്ങനെയൊരു പ്രസ്താവന ഡോക്ടർ നടത്തിയേക്കാം.
എന്നാൽ സാധാരണയായി കണ്ടുവരുന്ന തെറ്റായ ഒരു പ്രവണതയാണ് ശ്രദ്ധിക്കപ്പെടേണ്ടത്.
ചികിത്സക്കായി സമീപിക്കുന്ന രോഗികളെ പരിശോധനക്ക് വിധേയമാക്കി രോഗനിർണ്ണയവും, രോഗാവസ്ഥാ നിർണ്ണയവും നടത്തിയ ശേഷം തീർത്തും അനിവാര്യമായ ഘട്ടങ്ങളിൽ മാത്രമേ ഈ രോഗത്തിന് ചികിത്സയില്ല എന്ന് പ്രസ്താവിക്കാവൂ.
എന്നാൽ, ഒരു ഡോക്ടർ, അഥവാ ഒരുകൂട്ടം വിദഗദ്ധരായ ഡോക്ടർമാരുടെയും അവർ പിന്തുടരുന്ന ചികിത്സാ വിഭാഗത്തിന്റെയും പരിധിക്ക് പുറത്ത് മറ്റ് ചികിത്സാ ശാഖകളിൽ ഈ അസുഖത്തിന് മെച്ചപ്പെട്ട ചികിത്സ തേടാനുള്ള സാധ്യത പൂർണ്ണമായി ഇല്ലാതാക്കുന്ന ഇത്തരം പ്രസ്താവനകൾ ഒഴിവാക്കുന്നതല്ലേ നല്ലത്.
വൈദ്യശാസ്ത്ര വിദ്യാഭ്യാസം വളരെയേറെ സങ്കുചിതമായിരിക്കുന്ന, അവനവന്റെ വിഭാഗവും, അറിവും, മാത്രമാണ് മികവുറ്റത് എന്നും മറ്റെല്ലാം വെറും പാഴാണ് എന്നും വിശ്വസിക്കുന്ന കാലഘട്ടത്തിൽ ഇങ്ങനെയൊരു പ്രസ്താവനയുടെ നിരാശയിൽ വീഴാതെ വ്യത്യസ്തമായ മറ്റ് ചികിത്സരീതികളുടെ സാധ്യത പരിശോധിക്കാൻ രോഗികൾ തയ്യാറാവണം.