വെള്ളപ്പാണ്ടിന് ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിലൂടെ.
© Dr Jayadev BHMS
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
വെള്ളപ്പാണ്ട് എന്ന രോഗം മൂലം പ്രയാസവും നിരാശയും അനുഭവിക്കുന്നവർക്ക് ഈ അസുഖത്തിന്റെ ചികിത്സയിൽ ഹോമിയോപ്പതിയുടെ മികവിനെ പരിചയപ്പെടാം
നമ്മുടെ സമൂഹത്തിൽ ഇപ്പോൾ വളരെയധികം ആളുകൾ വെള്ളപ്പാണ്ട് എന്ന രോഗാവസ്ഥ അനുഭവിക്കുന്നുണ്ട്. കൊച്ചുകുട്ടികളിലും മുതിർന്നവരിലും പ്രായഭേദമന്യേ ഈ അവസ്ഥ കണ്ടുവരുന്നു. വളരെയേറെ മാറ്റങ്ങൾ സംഭവിച്ചിട്ടുള്ള സാമൂഹ്യ-അന്തരീക്ഷ കാലാവസ്ഥാ കാരണങ്ങളാവാം ഇപ്പോൾ ഈ രോഗാവസ്ഥ കൂടുതൽ വ്യാപകമായി കണ്ടുവരുന്നതിന് കാരണം.
നമ്മുടെ തൊലിക്ക് നിറം നൽകുന്ന മെലാനിൻ എന്ന നിറവസ്തു ഉത്പാദിപ്പിക്കുന്ന മെലാനോസൈറ്റുകളുടെ പ്രവർത്തനം മന്ദീഭവിക്കുന്നതാണ് ഈ രോഗാവസ്ഥക്ക് കാരണം.
പലപ്പോഴും തൊലിയോടൊപ്പം വെള്ളകളർ വന്ന ഭാഗങ്ങളിലെ മുടിയും നരക്കുന്നതായി കാണുന്നു.
ഈ രോഗം ഒരു പകർച്ചവ്യാധിയല്ല. ഈ രോഗാവസ്ഥയുള്ള ആളുകളുമായി അടുത്തിടപഴകുന്നതിന് യാതൊരു മടിയും വേണ്ട.
എന്നാൽ ഈ രോഗാവസ്ഥയുള്ളവർ ഇപ്പോഴും സമൂഹത്തിൽ ശ്രദ്ധകേന്ദ്രങ്ങളാവുകയും, വീടുകളിൽ ഉൾപ്പെടെ പലവിധ വിവേചനങ്ങളും നേരിടുകയും ചെയ്യുന്നുണ്ട്.
ഈ രോഗാവസ്ഥയിലുള്ള ആളുകൾക്ക് വെയിൽ കൊള്ളുമ്പോഴും മറ്റും ശരീരത്തിന് മറ്റുള്ളവരെ അപേക്ഷിച്ച് അസഹനീയത അനുഭവപ്പെടാറുണ്ട്. നിറവ്യത്യാസം വന്ന ഭാഗങ്ങളിലെ ചർമ്മത്തിന് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകാനുള്ളകഴിവ് കുറയുന്നതാണ് ഇതിന് കാരണം.
(യഥാർത്ഥത്തിൽ നമ്മുടെ തൊലിയുടെ നിറം നമുക്ക് സൂര്യ പ്രകാശത്തിൽ നിന്ന് ആവശ്യമായ ഗുണപരമായ വസ്തുക്കൾ വലിച്ചെടുക്കുന്നതിനും, എന്നാൽ സൂര്യപ്രകാശത്തിന്റെ ദോഷകരമായ പ്രഹരത്തിൽ നിന്ന് സംരക്ഷണം നൽകാനും ഉതകുന്ന രീതിയിലാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. കുറഞ്ഞ സൂര്യപ്രകാശ മേഖലകളിൽ തൊലിയുടെ നിറം താരതമ്മ്യേന വെളുത്തും കൂടുതൽ സൂര്യപ്രകാശം ഉള്ള മേഖലകളിൽ കൂടുതൽ കറുത്തും കാണപ്പെടുന്നു.)
ഇക്കഴിഞ്ഞ കുറേ വർഷങ്ങളായി കുട്ടികൾ മുതൽ മുതിർന്നവർ വരെ ധാരാളം വെള്ളപ്പാണ്ട് രോഗികളെ ചികിൽസിച്ച അനുഭവത്തിൽ നിന്ന് ഈ രോഗത്തിന്റെ ചികിത്സയിൽ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ മികവ് അർത്ഥശങ്കക്കിടയില്ലാത്തവിധം അനുഭവഭേദ്യമായിട്ടുണ്ട്.
ഹോമിയോപ്പതി മറ്റെല്ലാ രോഗാവസ്ഥകളിലുമെന്നപോലെ രോഗത്തെയും രോഗിയെയും വിശദമായ വിശകലനത്തിന് വിധേയമാക്കി അനുയോജ്യമായ മരുന്ന് നൽകുന്നു.
വെള്ളപ്പാണ്ടിൽ എന്നപോലെ അകാല നരക്കും ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
ഹോമിയോപ്പതി തികച്ചും സുരക്ഷിതമായും, അതിവേഗത്തിലും ഈ രോഗത്തെ ഇല്ലായ്മ ചെയ്യുന്നു.