© Dr Jayadev BHMS & Dr Rajasree Jayadev BHMS
എം ആർ എസ് എ (MRSA), എം ഡി ആർ – ടി ഡി ആർ ടി ബി (MDR & TDR TB) എന്നിങ്ങനെയുള്ള പദങ്ങൾ ഇപ്പോൾ സർവ്വസാധാരണമാണ്.
ഈ പദങ്ങളെ പരിചയപ്പെട്ടിരിക്കുക എന്നതും, അവയെ ഒഴിവാക്കാൻ ഓരോ വ്യക്തിയും അവനവനാൾ കഴിയുന്ന വിധം ശ്രദ്ധിക്കുക എന്നതും പ്രധാനമാണ്.
ദീർഘകാല ഉപയോഗം വഴിയും, തെറ്റായ രീതിയിലും കാലയളവിലും ഉള്ള ഉപയോഗം വഴിയും, അനാവശ്യമായ ഉപയോഗം വഴിയും, ഒരു കാലത്ത് രോഗ ചികിത്സയിൽ മുന്നണി പോരാളികളായിരുന്ന ആന്റിബിയോട്ടിക് വിഭാഗത്തിൽ പെട്ട മരുന്നുകളോട് രോഗാണുക്കൾ പ്രതിരോധം നേടിയ അവസ്ഥയാണ് മേൽ സൂചിപ്പിച്ച പദങ്ങൾ.
ആന്റിബയോട്ടിക് ഔഷധങ്ങളുടെ കണ്ടുപിടുത്തം അസുഖങ്ങളോട് പൊരുതാനുള്ള ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിത്തിരിവായിരുന്നു എന്ന് നിസ്സംശയം പറയാം.
എന്നാൽ മറ്റെല്ലാ കാര്യങ്ങളിലും എന്ന പോലെ ആന്റിബയോട്ടിക് ഉപയോഗവും നിയന്ത്രങ്ങളുടെ എല്ലാ സീമകളും ലംഘിച്ചു. മരുന്ന് ഒരു വ്യാപര വസ്തുവായതിന്റെ ദൂഷ്യഫലംകൂടെയാണിത്.
ആന്റിബയോട്ടിക് മരുന്നുകൾ നിസ്സാരകാര്യങ്ങൾക്ക് പോലും എഴുതുന്നവരും, നിർബന്ധിച്ച് എഴുതിക്കുന്നവരും, എഴുതിത്തരുന്ന മരുന്നുകൾ നിർദ്ദേശിച്ച അളവിൽ നിശ്ചിത കാലം മാത്രം കഴിക്കാതെ ആവർത്തിച്ച് കഴിക്കുന്നവരും, അസുഖം ഭേദമായി എന്ന സ്വയം നിർണ്ണയം നടത്തി മരുന്നുകൾ പാതി വഴിയിൽ നിർത്തുന്നവരും എല്ലാം ചേർന്ന് വരുത്തിവെച്ച വിനയാണ് രോഗപ്രതിരോധം നേടിയ സൂപ്പർ ബഗ്സ് എന്ന പേരിൽ അറിയപ്പെടുന്ന അണുക്കൾ.
പക്ഷിമൃഗാദികൾക്ക് നിരന്തരം നൽകുന്ന ആന്റിബയോട്ടിക്കുകൾ പാൽ മുട്ട മാസം എന്നിവയിലൂടെ നമ്മുടെ ശരീരത്തിൽ ചെറിയ തോതിൽ നിരന്തരമായി നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും നമ്മുടെ ശരീരത്തിൽ ഉള്ള രോഗാണുക്കൾക്ക് പ്രതിരോധശേഷി വളർത്തുകയും ചെയ്യുന്നു.
രോഗപ്രതിരോധം നേടിയ അണുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ കൂടുതൽ ശക്തിയുള്ള ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കാൻ നിർബന്ധിതരാക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്.
കാലക്രമത്തിൽ രോഗാണുക്കൾ അവയോടും പ്രതിരോധം നേടും എന്നുറപ്പാണ്.
കഴിഞ്ഞ കുറേ വർഷങ്ങളായി പുതുതായി തുലോം സുരക്ഷിതമായി ഉപയോഗിക്കാവുന്ന ആന്റിബയോട്ടിക്കുകൾ കണ്ടെത്താനാവുന്നില്ല എന്ന വാർത്തയും ഭീതിപ്പെടുത്തുന്നതണ്.
പ്ലാസ്റ്റിക്, രസവളം, കീടനാശിനികൾ എന്നിവയുടെ പോലെ തന്നെ ആന്റിബയോട്ടിക് ദുരുപയോഗത്തിന്റെയും ദൂഷ്യഫലങ്ങൾ ദൂരവ്യാപകമാണ്.
ഈ അവസ്ഥയിൽ നിന്ന് മോചനം നേടാൻ രോഗത്തെ ചികിൽസിക്കുന്നതുമായി ബന്ധപ്പെട്ട നമ്മുടെ ചിന്താഗതി തന്നെ മാറേണ്ടിയിരിക്കുന്നു.
അണുബാധ മൂലമുള്ള രോഗം എന്നത് രോഗാണുക്കൾ മൂലം ഉണ്ടാകുന്നതാണെങ്കിൽ പോലും, പ്രസ്തുത അണുക്കൾക്ക് രോഗം ഉണ്ടാക്കാനുള്ള കഴിവ് ലഭിക്കുന്നത് ശരീരത്തിന്റെ ആന്തരീക രോഗപ്രതിരോധ “ശക്തി”യുടെ കുറവ് മൂലമാണെന്നും, ഒരേ അണുബാധയാൽ രോഗിയാവുന്ന
വിവിധ വ്യക്തികളുടെ രോഗലക്ഷണങ്ങളിലും വ്യക്തിഗതമായ വ്യത്യാസങ്ങളിലും അധിഷ്ഠിതമായ ഔഷധങ്ങൾ വഴി രോഗപ്രതിരോധ “ശക്തി”യെ ഉയർത്തിക്കൊണ്ട് രോഗബാധയെ
നേരിടുകയാണ് വേണ്ടത് എന്നും മനസിലാക്കുന്ന ഹോമിയോപ്പതി ചികിത്സ പ്രസക്തമാവുന്നത്.
രോഗാണുക്കളോട് ഏറ്റുമുട്ടനും അവയെ കീഴടക്കാനും ഉള്ള അന്തരിക “ശക്തി”യെ ഉദ്ദീപിപ്പിക്കുന്ന ഹോമിയൊപ്പതി മരുന്നുകൾ ശരീരത്തിൽ യാതൊരുവിധ ദോഷങ്ങളും ഉണ്ടാക്കാതെയും, രോഗാണുക്കളിൽ മരുന്നുകളോട് പ്രതിരോധം ഉണ്ടാക്കാതെയും ആരോഗ്യം പുന:സ്ഥാപിക്കുന്നു.
നിരന്തരമായ ആന്റിബയോട്ടിക് സാന്നിധ്യം നമ്മുടെ മിക്കവാറും ആശുപത്രികളെയും സൂപ്പർ ബഗ് എന്ന പേരിൽ അറിയപ്പെടുന്ന പ്രതിരോധം നേടിയ അണുക്കളുടെ വാസം കേന്ദ്രങ്ങളാണ്. ആശുപത്രി സന്ദർശനം, ആശുപത്രിയിൽ കിടത്തി ചികിത്സക്ക് വിധേയനാവുക, രോഗികളെ സന്ദർശിക്കുക എന്നിവ ഏറ്റവും അനിവാര്യമായ സന്ദർഭങ്ങളിൽ മാത്രമായി ചുരുക്കുക.
ചെറിയ കുട്ടികൾ, വയോധികർ, രോഗപ്രതിരോധശേഷി കുറവുള്ളവർ / അഥവാ പ്രതിരോധ ശേഷി കുറച്ചു നിർത്തുന്ന മരുന്നുകൾ കഴിക്കുന്നവർ എന്നിവർ ചികിത്സാർത്ഥം അല്ലാതെ ആശുപത്രികളിൽ പോകുന്നതും ദീർഘനേരം ചിലവഴിക്കുന്നതും ഒഴിവാക്കുക, തീർത്തും അനിവാര്യമായ സന്ദർഭങ്ങളിലൊഴികെ ആന്റിബയോട്ടിക് ഉപയോഗം ഒഴിവാക്കുക, വൈറൽ രോഗങ്ങളിൽ ആന്റിബയോട്ടിക് മരുന്നുകൾ അനാവശ്യമായി ഉപയോഗിക്കാതിരിക്കുക, ഏതെങ്കിലും കാരണവശാൽ ആന്റിബോട്ടിക് മരുന്നുകൾ ഉപയോഗിക്കേണ്ടതായി വന്നാൽ കൃത്യമായ അളവിൽ ഡോക്ടർ നിർദ്ദേശിക്കുന്നത്രയും കാലം ഉപയോഗിക്കുക എന്നിങ്ങനെയുള്ള മുൻകരുതലുകൾ ഈ ഭീകരന്മാരായ അണുക്കളുടെ പിടിയിൽ അകപ്പെടുന്നതിൽ നിന്ന് ഒരു പരിധിവരെയെങ്കിലും സംരക്ഷണം നൽകും.
ഹോമിയോപ്പതി – സുരക്ഷിതം – വേഗതയുള്ളത് – ഫലപ്രദം