ശാസ്ത്രക്രിയാനന്തര അണുബാധ ഇൻഡ്യയിൽ കൂടുതൽ എന്ന് ഐ സി എം ആർ പഠനം.
ഐ സി എം ആർ എന്നത് വൈദ്യ ശാസ്ത്ര രംഗത്തെ പരീക്ഷണങ്ങൾ/പഠനങ്ങൾ നിയന്ത്രിക്കുന്ന സർക്കാർ സംവിധാനമാണ്. അവർ നടത്തിയ പഠനമാണ് മേൽ ഉദ്ധരിച്ച വാർത്തയുടെ അടിസ്ഥാനം.
ഇത്തരം ഒരു വാർത്തയെ അടിസ്ഥാനമാക്കി ഒരു
ഭീതി ജനിപ്പിക്കുന്നത് ശരിയായ നടപടിയല്ല. ശസ്ത്രക്രിയ എന്ന ജീവൻ രക്ഷാഉപാധി ആധുനിക കാലഘട്ടത്തിൽ വൈദ്യ ശാസ്ത്രത്തിന്റെ ഒഴിച്ചുകൂടനാവാത്ത ഒരു മേഖലയാണ് .
ഐ സി എം ആർ പഠനം അടിസ്ഥാനമാക്കി ശസ്ത്രക്രിയകൾ കൂടുതൽ അണുവിമുക്തമാക്കുവാനുള്ള ശ്രമങ്ങൾ നടത്തേണ്ടത് ചികിൽസാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉത്തരവാദിത്വമാണ്.
ഇവിടെ നമ്മൾ ചിന്തിക്കേണ്ട മറ്റൊരു വശമാണ് എന്റെ ചിന്താവിഷയം.
അനിവാര്യവും, ജീവൻ രക്ഷാ വിഭാഗത്തിൽ ഉൾപ്പെടുന്നതും ആയ ശസ്ത്രക്രിയകൾ മാറ്റിനിർത്തിയാൽ നമ്മൾ ഓരോരുത്തരും ഒരു ശസ്ത്രക്രിയക്ക് വിധേയനാകുന്നതിൽ നിന്ന് എങ്ങനെ ഒഴിവാകാം എന്ന് ചിന്തിക്കേണ്ടതുണ്ട്.
മിക്കാവാറും നമ്മുടെ നാട്ടിൽ നടക്കുന്ന ശസ്ത്രക്രിയകൾ അധികവും മുൻകൂട്ടി നിശ്ചയിച്ച ശേഷം നടത്തുന്ന (Elective) ശസ്ത്രക്രിയകൾ ആണ്. അതായത് പലപ്പോഴും വളരെ ആഴ്ചകൾ അഥവാ മാസങ്ങൾക്ക് മുൻപ് തന്നെ തീയതി നിശ്ചയിച്ച ശേഷം വേണ്ട മുന്നൊരുക്കങ്ങൾ എല്ലാം ചെയ്ത് നടത്തുന്ന ശസ്ത്രക്രിയകൾ.
പലപ്പോഴും വളരെ നേരത്തെ തന്നെ, ചിലപ്പോൾ വാർഷങ്ങൾക്ക് മുൻപ് തന്നെ കണ്ടുപിടിക്കപ്പെട്ട് നിസ്സാരമായി തള്ളിക്കളയുന്ന , അഥവാ പ്രമുഖ ചികിൽസാ രീതിയിൽ മരുന്നുകൾ ലഭ്യമല്ലാത്തതും എന്നാൽ പെട്ടന്ന് ശസ്ത്രക്രിയാ ഇടപെടൽ ആവശ്യമില്ലാത്തതുമായ രോഗങ്ങൾ വർഷങ്ങൾക്ക് ശേഷം സങ്കീർണ്ണമാവുകയും ശസ്ത്രക്രിയ അനിവാര്യമാവുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഗർഭാശയമുഴകൾ, വിവിധ ഇനം ഹെർണിയകൾ മൂക്കിലെ ദശ (Polyp), അഡിനോയിഡ് ഗ്രന്ഥിവീക്കം, ടോൺസിൽ വലിപ്പക്കൂടുതൽ, പിത്താശയ കല്ലുകൾ, വൃക്കയിലെ കല്ലുകൾ , വൃഷണവീക്കം, മൂലക്കുരു, വിവിധ തരം ഫിസറ്റുലകൾ, കൺപോളകളിലെകുരുക്കൾ എന്നിങ്ങനെ ചെറുതും വലുതുമായ നൂറുകണക്കിന് ഉദാഹരണങ്ങൾ മേൽപ്പറഞ്ഞ അവസ്ഥകൾക്ക് , അതായത് നിസ്സാരമായി കരുതി അവഗണിച്ച് പിന്നീട് ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടി വരുന്നതോ, ഏതെങ്കിലും ഒരു ചികിൽസാരീതിയുടെ പരിമിതി മൂലം ചികിൽസ മാറ്റിവെക്കപ്പെട്ടതോ, അഥവാ ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധി എന്ന ചിന്തയാൽ മുൻനിശ്ചയ പ്രകാരം ശസ്ത്രക്രിയക്ക് വിധേയമാക്കപ്പെടുന്നതോ ആയ അവസ്ഥക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.
ഏതൊരു രോഗാവസ്ഥയെയും അത് അർഹിക്കുന്ന പ്രാധാന്യത്തോടെ സമീപിക്കുക എന്നതും ഒന്നല്ലെങ്കിൽ മറ്റൊരുചികിൽസാ രീതിയിൽ ചികിൽസ ലഭ്യമാണോ എന്ന് അന്വേഷിക്കുക എന്നതും ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് .
ആസുഖങ്ങളെ ആദ്യം അവഗണിക്കുകയും, പിന്നീട് അവ രൌദ്രഭാവം പുറത്തെടുക്കുകയും, ശസ്ത്രക്രിയ പോലുള്ള ഇടപെടൽ അനിവാര്യമായ അവസ്ഥ എത്തുകയും ചെയ്യുമ്പോൾ വെപ്രാളപ്പെടുന്നതിന് പകരം, ശസ്ത്രക്രിയകൊണ്ട് മാത്രം പരിഹരിക്കാവുന്നത് എന്ന് വിശ്വസിക്കപ്പെടുന്ന ഒട്ടനവധി രോഗങ്ങൾക്ക് ഹോമിയോപതിയുൾപ്പെടെയുള്ള ഇതര ചികിൽസാ രീതികളിൽ സുരക്ഷിതവും ഫലപ്രദവും ആയ മരുന്നുകൾ ലഭ്യമാണ് എന്ന് മനസിലാക്കുക .
ശസ്ത്രക്രിയക്ക് മുൻപ് രോഗികളിൽ കാണാറുള്ള ഭയം അകറ്റുവാനും , ശാസ്ത്രക്രിയാനന്തരം വേദനകുറയുവാനും മുറിവുകൾ വേഗത്തിലും ഏറ്റവും നല്ലരീതിയുലും ഉണങ്ങുവാനും ഉതകുന്ന മരുന്നുകൾ ഹോമിയോപ്പതിയിൽ ലഭ്യമാണ്.
ശസ്ത്രക്രിയക്ക് മുന്പും ശേഷവും സാധാരണയായി ഉപയോഗിക്കുന്ന ഇതര ചികിൽസാ രീതിയിലെ മരുന്നുകൾക്കൊപ്പവും ഹോമിയോപ്പതി മരുന്നുകൾ ധാരാളം രോഗികളിൽ ഉപയോഗിച്ച അനുഭവം വളരെ പ്രോൽസാഹജനകമാണ്
അനിവാര്യമായ ശസ്ത്രക്രിയകൾ സുരക്ഷിതമായി നടത്താവുന്ന അവസ്ഥ നമ്മുടെ രാജ്യത്തും ഉണ്ടാവട്ടെ എന്ന് ആശിക്കുന്നതോടൊപ്പം , ശസ്ത്രക്രിയ കഴിവതും ഒഴിവാക്കാൻ ഹോമിയോപ്പതിയുടെ സുരക്ഷിതവും ഫലപ്രദവുമായ വഴി തിരഞ്ഞെടുക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചാൽ നല്ലത് .