© Dr Jayadev BHMS
മലയാളികൾക്കിടയിൽ പൊതുവെ ശ്വാസം മുട്ടൽ/വലിവ് എന്ന പേരിൽ അറിയപ്പെടുന്ന രോഗാവസ്ഥയാണ് ആസ്തമ.
അലർജി മൂലമുണ്ടാകുന്ന വലിവ് രോഗം ഇന്ന് മുൻകാലങ്ങളെക്കാൾ സർവ്വ സാധാരണമാണ്. അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ള കാരണങ്ങൾ നമുക്കേവർക്കും അറിവുള്ളതാണ്. വ്യക്തി ശുചിത്വത്തിൽ നാം വളരെയേറെ പുരോഗതി കൈവരിച്ചെങ്കിലും നമ്മുടെ ചുറ്റുമുള്ള അന്തരീക്ഷവായു ശ്വസനയുക്തമല്ലാതായി. നമ്മുടെ ഭക്ഷ്യ വസ്തുക്കളിൽ ചേർക്കപ്പെടുന്ന പല രുചിക്കൂട്ടുകളും ശരീരത്തിന് യോജിക്കാത്തവയായി. സൗന്ദര്യ വർദ്ധക വസ്തുക്കൾ, പെർഫ്യൂമുകൾ എന്നിങ്ങനെ നമ്മളിപ്പോൾ ഒരു അലർജ്ജി ഉദ്ധീപക ചുറ്റുപാടിൽ ആണ് ജീവിക്കുന്നത്. സ്വാഭാവികമായും വ്യവസായവത്കരണം, പെട്രോൾ- ഡീസൽ വാഹനപ്പെരുപ്പം എന്നിവ ഉണ്ടാക്കുന്ന വായു മലിനീകരണം അതിന്റ ഏറ്റവും ഉയർന്ന അവസ്ഥയിലാണ്.
ആസ്തമ അഥവാ വലിവ് അനുഭവപ്പെടുന്ന രോഗിക്ക് ശ്വാസോശ്വാസോച്വാസത്തിന് പ്രയാസം നേരിടുന്നു. ശ്വാസകോശത്തിലെ ചെറു അറകളിലും വായുപ്രവഹിക്കുന്ന കുഴലുകളിലും ഉള്ള കഫംക്കെട്ട് മൂലവും, ശ്വാസകുഴലുകളിലെ സങ്കോചം വഴിയും ഇങ്ങനെ സംഭവിക്കാറുണ്ട്. ഇത് ശ്വാസം ഉള്ളിലേക്ക് വലിക്കുന്നതിനെയും, അതിനേക്കാൾ ഉപരി ശ്വാസം പുറത്തേക്ക് വിടുന്നതിനെയും തടസപ്പെടുത്തുന്നു.
ശ്വാസകോശത്തിലെ വായുക്കുഴലുകൾക്ക് താൽക്കാലിക വികാസം നൽകി ശ്വാസ പ്രവാഹം സുഗമാക്കുക, കഫം കൂടുതൽ കൂടുതൽ എളുപ്പത്തിൽ പുറത്തേക്ക് പോകാനുള്ള സാഹചര്യം ഒരുക്കുന്ന മരുന്നുകൾ, അലർജി കുറക്കുന്നതിനുള്ള മരുന്നുകൾ എന്നിവയാണ് സർവ്വസാധാരണമായി ഉപയോഗിക്കുന്നത്. ഇവയെല്ലാം തന്നെ താത്കാലിക പരിഹാരങ്ങളാണ്.
ഗുളികകൾക്ക് പകരമായി കൂടുതൽ സുരക്ഷിതം എന്ന രീതിയിൽ സർവ്വസാധാരണമായ ഇൻഹേലർ വിഭാഗത്തിൽ പെട്ട മരുന്നുകളുടെയും പ്രവർത്തന സ്വഭാവം മേൽ വിവരിച്ച ശ്വാസക്കുഴൽ വികാസം തന്നെ. ഇപ്പോഴാകട്ടെ ഇൻഹേലർ സ്ഥിരമായി ഉപയോഗിക്കുന്നത് പാർശ്വഫലങ്ങൾക്ക് കാരണമാകാം എന്ന് പഠനങ്ങൾ പറയന്നു .
ആസ്തമ രോഗ ശമനം വാഗ്ദാനം ചെയ്ത് പത്ര ദൃശ്യ മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി ശരിയായ രോഗനിർണ്ണയം കൂടാതെ അത്തരം മരുന്നുകൾ വാങ്ങി കഴിക്കുന്നത് വഴി സ്വന്തം ആരോഗ്യവും ജീവനും അപകടത്തിലാകാതെ ശ്രദ്ധിക്കുക.
തുമ്മൽ പോലുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ ഹനിക്കുന്ന അലർജ്ജി വിരുദ്ധ മരുന്നുകളുടെ നിരന്തര ഉപയോഗം ആസ്തമ രോഗത്തിന് കാരണമായ ധാരാളം പേർ സമൂഹത്തിലുണ്ട്.
ആസ്തമ എന്ന രോഗത്തിന് ശാശ്വത പരിഹാരം ആഗ്രഹിക്കുന്നവർ ഹോമിയോപ്പതിയെ തിരഞ്ഞെടുക്കുന്നു.
ഹോമിയോപ്പതിക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരം നൽകിയത് ഒരുപക്ഷെ മുൻകാലങ്ങളിലെ വിജയകരമായ ആസ്തമ അലർജ്ജി ചികിത്സയാണ്.
മറ്റെല്ലാ രോഗങ്ങളെയും പോലെ ആസ്തമ രോഗവും രോഗ-രോഗീ സംയോചിതമായ വിശകലനത്തിൽ അധിഷ്ഠിതമായ വിശദമായ പഠനത്തിൽ ഊന്നിയാണ് ഹോമിയോപ്പതി ചികിത്സ നടത്തുന്നത്.
ഓരോ രോഗിയും രോഗത്തിന്റെ അവസ്ഥക്ക് വരുത്തുന്ന മാറ്റങ്ങൾ അതിശയിപ്പിക്കുന്നതാണ്. രോഗത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്ന സമയങ്ങൾ, ആധിക്ക്യവും കുറവും വരുത്തുന്ന ശരീരത്തിന്റെ അവസ്ഥകൾ തുടങ്ങി ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ വിശദീകരിക്കാനാവാത്ത പ്രത്യേകതകൾ ഹോമിയോപ്പതി മരുന്നു നിർണ്ണയത്തിൽ സ്വാധീനം ചെലുത്തുന്നു.
ഹോമിയോപ്പതി മരുന്നുകളുടെ ശരിയായ ഉപയോഗം സ്ഥിരമായി/സുദീർഘാമായ കാലത്തേക്ക് ആസ്തമ രോഗത്തിൽ നിന്ന് മോചനം നൽകാൻ പര്യാപ്തമാണ്.
വിവേകപൂർവ്വം ചികിൽസിച്ചാൽ ശാശ്വത പരിഹാരം ഉറപ്പുള്ള രോഗമാണ് ആസ്തമ അഥവാ വലിവ്.