വന്ധ്യതാ ചകിത്സക്ക് ഹോമിയോപ്പതി.
© Dr Jayadev BHMS
———————
ഏകദേശം ഒരു വർഷം ഗർഭദ്ധാരണത്തിന് തടസം വരുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാതെ സ്വാഭാവിക ലൈംഗികബന്ധം ഉണ്ടായിട്ടും ഗർഭദ്ധാരണം ഉണ്ടാകാതെ വരുന്ന അവസ്ഥയാണ് വന്ധ്യത എന്ന് അറിയപ്പെടുന്നത്.
ദമ്പതിമാരിൽ ആരെങ്കിലും ഒരാൾ അന്യദേശവാസത്തിന് നിർബന്ധിതരായിതീരുന്നവരുടെ എണ്ണം കൂടിവരുന്ന ആധുനിക കാലഘട്ടത്തിൽ വന്ധ്യതയുടെ മേല്പറഞ്ഞ നിർവചനത്തിന് കാലാനുസൃതമായ വിട്ടുവീഴ്ചകൾ സ്വാഭാവികമാണ്.
സഹവർത്തിത്വസാധ്യത കുറവുള്ള ഇത്തരം സാഹചര്യങ്ങളിൽ, സ്വാഭാവിക ഗർഭദ്ധാരണ സാധ്യതയുള്ള ധാരാളം ദമ്പതിമാർ അനാവശ്യമായി വന്ധ്യതാ ചികിത്സ തേടുന്നതായും കാണാം.
ലൈംഗികതയെപ്പറ്റിയുള്ള അജ്ഞതയും ഭയവും മൂലം ഒരുമിച്ചു തമാസിക്കുന്നവരും, ആരോഗ്യമുള്ളവരുമായ ദമ്പതിമാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തതിന്റെ ഫലമായുള്ള ഗർഭദ്ധാരണമില്ലായമായും വന്ധ്യതയുടെ ഭാഗമായി പരിഗണുക്കപ്പെടുന്ന അവസ്ഥ ഈ ആധുനിക കാലഘട്ടത്തിലും ചെറിയ തോതിലെങ്കിലും ഇപ്പോഴും കാണപ്പെടുന്നു.
വന്ധ്യത തരങ്ങൾ :-
പുരുഷ കേന്ദ്രീകൃതം, സ്ത്രീ കേന്ദ്രീകൃതം, ഉഭയ കേന്ദ്രീകൃതം എന്നിങ്ങനെ പ്രധാനമായും 3 തരം ആയി വന്ധ്യതയെ വേർതിരിക്കാം.
വിശദമായ വിലയിരുത്തലിനു ശേഷം മാത്രമേ ഈ തരം തിരിവ് സാധ്യമാകൂ.
സ്ത്രീ കേന്ദ്രീകൃതം എന്ന് വ്യക്തമായ ഉറപ്പുള്ളതൊഴികെ എല്ലാ വന്ധ്യതാ സംബന്ധമായ കേസുകളിലും പരിശോധനകൾ പുരുഷനിൽ നിന്ന് ആരംഭിക്കുന്നതാണ് ഉചിതം.
പുരുഷകേന്ദ്രീകൃത വന്ധ്യത :-
(1)മുണ്ടിനീര് (mumps)ഉൾപ്പെടെ വിവിധ തരം അണുബാധകൾ, അവയുടെ ദീർഘാകാല പാർശ്വഫലങ്ങൾ
(2) വൃഷ്ണസഞ്ചിയിലേക്ക് ഇറങ്ങാതെ ശരീരത്തിൽ തന്നെ ഇരിക്കുന്ന വൃഷ്ണങ്ങൾ (Undecented testes)
(3)ഹോർമോണുകളുടെ അപര്യാപ്തത
(4)ബീജത്തിന്റെ എണ്ണം തീരെ കുറഞ്ഞിരിക്കുക, ചലനശേഷി കുറവ്, വികലമായ ബീജങ്ങൾ കൂടുതൽ
(5) വൃഷ്ണ സഞ്ചിയിൽ നീർവീക്കം
(6) വൃഷ്ണസഞ്ചിയിലെയും വൃഷ്ണങ്ങളോട് ചേർന്നും ഉള്ള രക്തകുഴലുകളിലെ വീക്കം
(7) ലൈംഗിക താല്പര്യമില്ലായമ (8)ഉദ്ധാരണശേഷിക്കുറവ് (9)ബീജം യഥാസ്ഥാനത്ത് നിക്ഷേപിക്കുന്നതിനുള്ള പ്രശ്നങ്ങൾ എന്നിങ്ങനെ ഒട്ടനവധി കാരണങ്ങൾ കൊണ്ട് പുരുഷ കേന്ദ്രീകൃത വന്ധ്യത ഉണ്ടാകാം.
സ്ത്രീ കേന്ദ്രീകൃത വന്ധ്യത :-
(1) അണ്ഡത്തിന്റ ഉൽപ്പാദനം തടസപ്പെടുത്തുന്നതരത്തിൽ ആൻഡാശയത്തിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് (PCOD) (2)ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡത്തിന്റെ പോരായ്മകൾ
(3) അണ്ഡവാഹിനി കുഴലുകളിലെ നീർവീക്കം, മറ്റ് തടസങ്ങൾ
(4) ബീജസങ്കലനം നടന്ന ശേഷം ഉള്ള അണ്ഡം ശരിയായ രീതിയിൽ ഗർഭാശയഭിത്തിയിൽ നിക്ഷേപിക്കുന്നതിന് തടസമാകുന്ന രീതിയിലുള്ള ഗർഭശയ മുഴകൾ
(5)തൈറോയ്ഡ് ഹോർമോണിന്റെ കുറവ് ഉൾപ്പെടെയുള്ള ഹോർമോൺ പ്രശ്നങ്ങൾ
(6) ഗർഭാശയഗള രോഗങ്ങൾ
(7) യോനിയിൽ നിക്ഷേപിക്കപ്പെടുന്ന ബീജത്തെ നിർവീര്യമാക്കുന്ന ആന്റിബോഡികൾ എന്നിങ്ങനെ നിരവധിയായ കാരണങ്ങൾ സ്ത്രീ കേന്ദ്രീകൃത വന്ധ്യതക്ക് കാരണമാകുന്നു.
ഉഭയ കേന്ദ്രീകൃത വന്ധ്യത :-
ഗർഭധാരണം ആഗ്രഹിക്കുന്ന ദാമ്പതിമാരിൽ ഇരുവരിലും ഒന്നോ അതിലധികമോ പ്രശനങ്ങൾ ഉള്ളതിനാൽ ഗർഭധാരണം വൈകുന്ന അവസ്ഥ.
വന്ധ്യതാ ചികിത്സയിൽ ഹോമിയോപ്പതിയുടെ പങ്ക് :-
സർക്കാർ സ്വകാര്യ മേഖലകളിൽ വളരെകാലമായി വന്ധ്യതാ ചികിത്സാ രംഗത്ത് ഹോമിയോപ്പതി മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.
എന്നാൽ സമീപകാലത്ത് സർക്കാർ മേഖലയിൽ ഹോമിയോപ്പതി വിഭാഗം വന്ധ്യതാ ചികിത്സക്കായി തയ്യാറാക്കിയ “ജനനി” എന്ന പ്രത്യേക പദ്ധതിയുടെ വൻവിജയം സർക്കാരിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും ശ്രദ്ധയാകർഷിച്ചു. പൊതുജനങ്ങളിൽ വന്ധ്യതാ ചികിത്സയിൽ ഹോമിയിപ്പതിയുടെ മികവിനെ പറ്റി കൂടുതൽ അവബോധം സൃഷ്ടിക്കാൻ ഇത് കാരണമായി.
ഹോമിയോപ്പതിയുടെ സമീപനം :-
മറ്റേതൊരു രോഗത്തിന്റെ കാര്യത്തിലും എന്നപോലെ രോഗിയുടെ രോഗവിവരങ്ങളും ശാരീരികവും മാനസീകവും ആയ വ്യക്തിത്വ വിശകലനവും നടത്തി തിരഞ്ഞെടുക്കുന്ന ഏറ്റവും യോജിച്ച മരുന്നിലൂടെയാണ് ഹോമിയോപ്പതി വന്ധ്യതാ ചികിത്സയിലും വിജയം കൈവരിക്കുന്നത്.
രോഗനിർണ്ണായതിനായി നിലവിലുള്ള എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിക്കുകയും, അനിവാര്യമായ ഘട്ടങ്ങളിൽ വിദഗ്ദോപദേശം തേടുകയും ചെയ്യുന്നു.
എന്തുകൊണ്ട് ഹോമിയോപ്പതി വന്ധ്യതാ ചികിത്സയിലെ ആദ്യ പരിഗണന അർഹിക്കുന്നു :-
വന്ധ്യതാ ചികിത്സാ രംഗത്ത് ഹോമിയോപ്പതിയുടെ മികവ് പൊതു സമൂഹത്തിന് ബോധ്യമാകുന്ന വിധം അംഗീകരിക്കപ്പെട്ട സാഹചര്യത്തിൽ, സുരക്ഷിതവും, വേഗത്തിൽ ഫലം തരുന്നതും, താരതമ്യേന വളരെ ചിലവ് കുറഞ്ഞതുമായ ഹോമിയോപ്പതി ചികിത്സ വന്ധ്യതാ ദുഃഖം അനുഭവിക്കുന്ന ദമ്പതിമാരുടെ പ്രാഥമിക പരിഗണന അർഹിക്കുന്നു.