രക്തത്തിലെ പ്ലേറ്റ്ലെറ്റ് എന്ന വിഭാഗത്തിൽപെടുന്ന കോശങ്ങളിൽ കുറവ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥകളിൽ ഒന്നാണ് ഐ ടി പി (Idiopathic / Immune thrombocytopenia).
രക്തം കട്ടപിടിക്കുന്നതിന് പ്ലേറ്റ്ലെറ്റ് എന്ന രക്തകോശങ്ങൾ നിശ്ചിത അളവിൽ ഉണ്ടാവുക എന്നത് അനിവാര്യമാണ്.
ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ ഒരു മില്ലിലിറ്റർ രക്തത്തിൽ ഏകദേശം 1.5 മുതൽ 4 ലക്ഷം വരെ പ്ലേറ്റ്ലെറ്റ് കോശങ്ങൾ ആണ് ഉണ്ടാവുക. അസ്ഥികൾക്കുള്ളിലെ മജ്ജയിൽ നിന്നാണ് ഈ കോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത്. പ്ലേറ്റ്ലെറ്റ് കോശങ്ങളുടെ ആയുസ്സ് ഏകദേശം 7 മുതൽ 10 ദിവസം മാത്രമാണ്.
ഡെങ്കിപ്പനി പോലുള്ള പല അസുഖങ്ങളും, ചില മരുന്നുകളുടെ ഉപയോഗവും, ചില രക്താർബുദങ്ങളും,അർബുദ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളും, വൃക്ക രോഗങ്ങളും, അമിത മദ്യപാനവും ഉൾപ്പെടെ പല കാരണങ്ങൾ മൂലം പ്ലേറ്റ്ലെറ്റ് കോശങ്ങൾ കുറയാറുണ്ട്.
എന്നാൽ ചില ആളുകളിൽ മറ്റ് രോഗാവസ്ഥകൾ ഒന്നും ഇല്ലാത്തപ്പോഴും രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറയുന്നതായി കണ്ടുവരുന്ന അവസ്ഥയാണ് ഐ ടി പി എന്ന പേരിൽ അറിയപ്പെടുന്നത്.
ചാർമത്തിൽ രക്തം പൊടിഞ്ഞത് പോലെയുള്ള കുത്തുകൾ, ചാർമ്മത്തിനടിയിൽ രക്തസ്രാവം, സ്ത്രീകളിൽ ആർത്തവസമയത്ത് അമിത രക്തസ്രാവം, ആകാരണമായ ആന്തരിക രക്തസ്രാവം എന്നിങ്ങനെ വിവിധ രീതികളിൽ നിസ്സാരമായതും അപകടകരമായതുമായ രീതികളിൽ ഐ ടി പി കണ്ടുപിടുക്കപ്പെടാറുണ്ട്.
ഐ ടി പി കണ്ടുപിടിക്കപ്പെടുമ്പോൾ തന്നെ രക്തത്തിലെ പ്ലേറ്റ്ലെറ്റ്ന്റെ അളവ് വളരെ കുറവാണെങ്കിൽ പ്ലേറ്റ്ലെറ്റ് ധാമണികൾ വഴി നൽകി രക്തസ്രാവം നിയന്ത്രിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.
എന്നാൽ ഐ ടി പി യുടെ ദീർഘകാല ചികിത്സയിൽ ഹോമിയോപ്പതി ഫലപ്രദവും മികച്ചതുമാണ്.