ശാസ്ത്രം 20ആം നൂറ്റാണ്ടിൽ അവസാനിച്ചു എന്ന് വിചാരിക്കുന്ന “ശാസ്ത്രജ്ഞരാണ് ” ഹോമിയോപ്പതി വിരുദ്ധർ.
ആരോഗ്യം, അസുഖം, ചികിത്സാ എന്നീ മേഖലകളിൽ നമ്മൾ സമ്പൂർണ്ണ അറിവ് നേടി എന്ന് വിശ്വസിക്കുന്നവർ.
അവരോട് തർക്കിച്ചിട്ട് കാര്യമില്ല.
കാരണം അവർ അടഞ്ഞ മനസിന്റെ ഉടമകളാണ്.
“ശാസ്ത്ര മേഖലയിലെ തമോഗർത്തങ്ങൾ”
അവർ – ഒന്നും വിശ്വസിക്കില്ല.
ന്യുട്ടൻ ഗുരുത്വാകർഷണം കണ്ടുപിടിക്കും വരെ ആപ്പിൾ താഴേക്ക് വീണിരുന്നു എന്ന് അവർ വിശ്വസിക്കില്ല.
ഭൂമി ഉരുണ്ടതാണ് എന്ന് മനുഷ്യൻ മനസിലാക്കും മുൻപ് ഭൂമി ഉരുണ്ടതായിരുന്നു എന്ന് അവർ വിശ്വസിക്കില്ല.
അവർ വിശ്വസിക്കുന്ന “ശാസ്ത്രീയ” ശാഖയിൽ രോഗനിർണ്ണയം നടത്തി ചികിത്സ നിശ്ചയിച്ച, ശാസ്ത്രക്രിയ നിശ്ചയിച്ച രോഗങ്ങൾ ഹോമിയോപ്പതി മരുന്നുകൾ കഴിച്ച് പൂർണ്ണമായും മാറുമ്പോൾ…..
ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞ് കയ്യൊഴിഞ്ഞ രോഗികൾ ഹോമിയോപ്പതി മരുന്ന് കഴിച്ച് ആരോഗ്യത്തോടെ അനേക വർഷം ജീവിക്കുന്നത് കാണുമ്പോൾ…..