ശസ്ത്രക്രിയകളും ഹോമിയോപതിയും.
(Surgeries and Homoeopathy)
@Dr Jayadev BHMS & Dr Rajasree K P BHMS
ഹോമിയോപ്പതിക്ക് ശസ്ത്രക്രിയകളോട് എന്തെങ്കിലും വിരോധമുണ്ടോ? ശസ്ത്രക്രിയകൾ അനാവശ്യമാണ് എന്ന് ഹോമിയോപ്പതി പറയുന്നുണ്ടോ? ഇപ്പോൾ ശസ്ത്രക്രിയകൾ വഴി പരിഹരിക്കപ്പെടുന്ന എല്ലാ പ്രശ്നങ്ങളും മരുന്നുകളിലൂടെ മാറ്റിയെടുക്കാം എന്ന് ഹോമിയോപ്പതി അവകാശപ്പെടുന്നുണ്ടോ?
ഹോമിയോപ്പതിയെപ്പറ്റി ചിന്തിക്കുമ്പോൾ മിക്കവരുടെയും മനസിൽ തോന്നുന്ന ചിന്തകളാണ് മേൽ സൂചിപ്പിച്ചത്.
ശാസ്ത്രക്രിയ എന്ന ചികിത്സാ രീതിയോട് ഹോമിയോപ്പതിക്ക് യാതൊരു വിധ എതിർപ്പോ, വിരോധമോ ഇല്ല എന്നതാണ് വാസ്തവം. ശാസ്ത്രക്രിയ എന്ന ചികിത്സാ രീതിയെ ഹോമിയോപ്പതി വളരെ ആദരവോടെയാണ് സമീപിക്കുന്നതും.
എന്നാൽ ഇപ്പോൾ ശാസ്ത്രക്രിയ കൊണ്ട് മാത്രം മാറ്റുകയോ ബേദപ്പെടുത്തുകയോ ചെയ്യുന്ന പല രോഗങ്ങളും ശരിയായ ഹോമിയോപ്പതി ചികിത്സ വഴി ശാസ്ത്രക്രിയ കൂടാതെ തന്നെ സുഖപ്പെടുത്താം എന്ന് ബോധ്യമുള്ള ഹോമിയോപ്പതി ഡോക്ടർമാർ ശാസ്ത്രക്രിയ ഒഴിവാക്കാനുള്ള ശ്രമം നടത്താൻ രോഗിയെ ഉപദേശിക്കുന്നു എന്ന് മാത്രം.
ശാസ്ത്രക്രിയ ഒഴിവാക്കുന്നതു വഴി ശരീരത്തിൽ അനാവശ്യമായ ഇടപെടലും അതിന്റെ ഭാഗമായ അനസ്തീഷ്യ പോലുള്ള അപകടകരമായ നടപടികളും, രോഗി അനുഭവിക്കേണ്ടിവരുന്ന വേദന പോലുള്ള മറ്റ് ബുദ്ധിമുട്ടുകളും കുറക്കാൻ ഹോമിയോപ്പതി ശ്രമിക്കുന്നു.
അനിവാര്യമായ ശാസ്ത്രക്രിയകളെ ഹോമിയോപ്പതി എതിർക്കുന്നതേ ഇല്ല.
ലോകത്താകമാനം നടക്കുന്ന ശാസ്ത്രക്രിയകളിൽ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ഒഴിവാക്കാനാവാത്ത അടിയന്തിര ശാസ്ത്രക്രിയകൾ. അത്തരം ജീവൻ രക്ഷാ, അവയവ രക്ഷാ ശാസ്ത്രക്രിയകൾ നടത്തിയേ തീരൂ.
മിക്കവാറും ശാസ്ത്രക്രിയകൾ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച് നടത്തുന്നവയാണ്. അവയിൽ പോലും ചില ശാസ്ത്രക്രിയകൾ രോഗമുള്ള ഭാഗം ശരീരത്തിൽ തുടർന്നാൽ ഉണ്ടാവാൻ സാധ്യതയുള്ള മാരകമായ ചില പ്രശനങ്ങൾ ഒഴിവാക്കുവാനായി നടത്തുന്നവയും രോഗിയുടെ ജീവൻ രക്ഷിക്കുവാൻ അനിവാര്യവുമാണ്. അത്തരം ശാസ്ത്രക്രിയകളും ഒഴിവാക്കാൻ ശ്രമിക്കരുത്.
മറ്റൊരു വിഭാഗം ശാസ്ത്രക്രിയകൾ കൂടിയുണ്ട്.
ചില ചികിത്സാ വിഭാഗങ്ങൾക്ക് ചില രോഗങ്ങളുടെ ചികിത്സയിൽ പര്യാപ്തമായ ഔഷധങ്ങളുടെ അഭാവം കൊണ്ട് മാത്രം നടത്തപ്പെടുന്നതും, എന്നാൽ ശരിയായ ഹോമിയോപ്പതി ചികിത്സയിലൂടെ പൂർണ്ണമായി ഭേദമാക്കാവുന്ന രോഗങ്ങൾ. ഇത്തരം രോഗങ്ങളുടെ ചികിത്സയിൽ ശാസ്ത്രക്രിയക്ക് മുൻപ് ഹോമിയോപ്പതി ചികിത്സ സ്വീകരിക്കുന്നത് വഴി അനാവശ്യമായ ഒരു ശാസ്ത്രക്രിയയും അതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും ഒഴിവാക്കാൻ ശ്രമിക്കാം.
ഉദാഹരണത്തിന്
1. ടോൺസിലൈറ്റിസ്
2. ഗർഭാശയ മുഴകൾ
3. അഡാശയ മുഴകൾ
4. മൂക്കിൽ വളരുന്ന ദശകൾ
5. അരിമ്പാറ/ ആണി മുതലായവ
6. ചില ഹെർണിയകൾ
7. വേരിക്കോസ് വെയിൻ അഥവാ ഞരമ്പ് തടിപ്പ്
8. വൃഷ്ണ സഞ്ചിയിലെ വെള്ളക്കെട്ട് അഥവാ hydrocele; ഞരമ്പ് തടിപ്പ് അഥവാ varicocele.
9. വൃഷ്ണ വീക്കം
എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളിൽ സുരക്ഷിതവും അതിവേഗം ഫലം തരുന്നതുമായ ഹോമിയോപ്പാത്തി ചികിത്സയെ ആശ്രയിക്കാവുന്നതാണ്.
പെട്ടന്ന് തന്നെ നടത്തേണ്ടി വരുന്നതും ഒഴിവാക്കാനാവാത്തതു മായ ശാസ്ത്രക്രിയകൾക്ക് ശേഷം ഹോമിയോപ്പതി മരുന്നുകൾ നൽകുന്നത് വഴി വളരെ പെട്ടന്ന് തന്നെ മുറിവുണങ്ങുന്നതിനും, വേദനയുൾപ്പെടെയുള്ള പ്രയാസങ്ങൾ കുറക്കുന്നതിനും സാധിക്കും.
മുൻനിശ്ചയ പ്രകാരം നടത്തുന്ന ശാസ്ത്രക്രിയകളിൽ, ശാസ്ത്രക്രിയക്ക് മുൻപുള്ള ആധി, ശാസ്ത്രക്രിയാനന്തര മുറിവുണങ്ങൽ, ആരോഗ്യ പുന:സ്ഥാപനം, വേദന കുറക്കൽ എന്നിവക്ക് ഹോമിയോപ്പതിയെ ആശ്രയിക്കാം.
ശാസ്ത്രക്രിയയോടൊപ്പം ഉപയോഗിക്കുന്ന ഈ ഹോമിയോപ്പതി മരുന്നുകൾ ശാസ്ത്രക്രിയാനന്തരം ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾക്കൊപ്പവും സുരക്ഷിതമായി ഉപയോഗിക്കാവുന്നതും മികച്ച ഫലം തരുന്നവയുമാണ്.
@