© Dr Jayadev BHMS
മാർച്ച് 8. ലോക വനിതാ ദിനം.
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ ഹോമിയോപ്പതിയുടെ പ്രാധാന്യം ചർച്ചചെയ്യാൻ എന്തുകൊണ്ടും അനുയോജ്യമായ ദിനം.
പെൺകുട്ടികളിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ
പോകുന്ന അവസ്ഥയാണ് ആർത്തവ കാലത്തിന് വളരെ മുൻപ് തന്നെ കാണപ്പെടുന്ന വെള്ളപോക്ക് അഥവാ leukorrhoea. വൃത്തിയുടെ കാര്യത്തിൽ അൽപം ശ്രദ്ധക്കുറവ് കൊണ്ടോ, അണുബാധ ഉൾപ്പെടെയുള്ള കാരണങ്ങളാലോ ഉണ്ടാകുന്ന ഈ അവസ്ഥക്ക് ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ ലഭ്യമാണ്.
കുട്ടികളിൽ നിശ്ചിത പ്രായം കഴിഞ്ഞിട്ടും ആർത്തവം ആരംഭിക്കാതിരിക്കുന്ന അവസ്ഥ മുതൽ ആർത്തവം എന്ന ജൈവ പ്രക്രിയയുടെ നേരത്തെയോ വൈകിയോ വരിക, മാസങ്ങളോളം ആർത്തവം ഇല്ലാതിരിക്കുക, ആർത്തവത്തിന് മുൻപോ, ശേഷമോ, ആർത്തവ സമയത്തോ ഉള്ള ശാരീരിക മാനസീക ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഹോമിയോപ്പതിയിൽ ലഭ്യമാണ്.
ആർത്തവ സമയത്തെ വേദനകൾ, അമിത രക്തസ്രാവം, വളരെ നീണ്ടുനിൽക്കുന്ന രക്ത സ്രാവം ക്ഷീണം, എന്നിവക്ക് ഹോമിയോപ്പതി മരുന്നുകൾ ഫലപ്രദമാണ്.
ആർത്തവം വളരെ നേരത്തെ തന്നെ നിന്നുപോകുന്ന അവസ്ഥക്ക് പരിഹാരം കാണുവാൻ ഹോമിയോപ്പതി ഉപയോഗിക്കാം.
ഇന്ന് സർവ്വസാധാരണമായ ഒരു അവസ്ഥയാണ് പി സി ഒ എസ് അഥവാ അഡാശയത്തിലെ സിസ്റ്റ്. ശരിയായ ആർത്തവ ചക്രം ഉണ്ടാകുന്നത് തടസപ്പെടുവാനും, അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾക്കും, ഗർഭധാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിലും തടസം സൃഷ്ടിക്കുന്ന ഈ രോഗം ഹോമിയോപ്പതി ചികിത്സയിലൂടെ പൂർണ്ണമായി മാറ്റിയെടുക്കാം.
ഗർഭശയ മുഴകൾ യഥാസമയം ശരിയായ രീതിയിൽ ഹോമിയോപ്പതി ചികിത്സക്ക് വിധേയമാക്കിയാൽ ശാസ്ത്രക്രിയ ഒഴിവാക്കാൻ സഹായകമാകും.
വന്ധ്യതക്ക് കാരണമായ സ്ത്രീകളിലെ വിവിധ അവസ്ഥകൾ ചികിൽസിച്ചു ഭേദമാക്കുന്നതിലും, ഗർഭധാരണം സുഗമമാക്കുന്നതിലും ഹോമിയോപ്പതിക്കുള്ള പങ്ക് ശ്ലാഘനീയമാണ്. ഇപ്പോൾ കേരളത്തിൽ സർക്കാർ -സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഹോമിയോപ്പതി ഡോക്ടർമാർ വന്ധ്യതയുടെ ചികിത്സയിൽ മികവ് തെളിയിക്കുകയും ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
വെള്ളപോക്ക് എന്ന പേരിൽ അറിയപ്പെടുന്ന ആർത്തവേതര ശ്രവങ്ങൾ സ്ത്രീകൾക്ക് വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു പ്രശനമാണ്. ഇത്തരം ശ്രവങ്ങൾ പലപ്പോഴും നിസ്സാരമായവയ്യെങ്കിലും അവയെ തീർത്തും അവഗണിക്കരുത്. ചിലപ്പോൾ ഗർഭശയത്തിലെ ഗുരുതര രോഗങ്ങളുടെ ആരംഭത്തിൽ അനുഭവപ്പെടുന്ന ഏക സൂചനയാവും ഇത്തരം ശ്രവങ്ങൾ. ഹോമിയോപ്പതി ചികിത്സയിലൂടെ ഈ അവസ്ഥക്കും പരിഹാരം നേടാം.
സ്തനങ്ങൾ, ഗർഭശയമുഖം എന്നിവിടങ്ങളിലെ ക്യാൻസർ രോഗം സ്ത്രീകളിൽ ഇന്ന് സർവ്വസാധാരമാണ്. ഈ രോഗങ്ങളുടെ ചികിത്സയിൽ ഇപ്പോൾ ഹോമിയോപ്പതി വളരെയധികം ആശ്രയിക്കപ്പെടുന്നു.
മറ്റ് ചികിത്സകളോടൊപ്പവും, സാന്ത്വനചികിത്സയുടെ ഭാഗമായി വേദന, പഴുപ്പ് എന്നിങ്ങനെയുള്ള പ്രയാസങ്ങൾ പരിഹരിക്കുന്നതിനും ഹോമിയോപ്പതി ഉപയോഗിക്കാം
ഗർഭിണികളിലെ ആരോഗ്യപ്രശ്നങ്ങൾ, ഛർദി, ക്ഷീണം, രക്തക്കുറവ്, എന്നിവക്ക് ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കാം.
സുഖപ്രസവം, പ്രസവാനന്തര വേദനയുൾപ്പെടെയുള്ള പ്രയാസങ്ങൾ, ഒപ്പറേഷൻ വഴിയുള്ള പ്രസവാനന്തരം മുറിവ് വേഗത്തിൽ ഉണങ്ങുന്നതിനും, വേദന കുറക്കുന്നതിനും ഹോമിയോപ്പതിയിൽ മികച്ച ഔഷധങ്ങൾ ലഭ്യമാണ്.
പ്രസവശേഷം കുഞ്ഞിന് മുലയൂട്ടാൻ ആവശ്യമായ പാലില്ലാത്ത അവസ്ഥയിൽ ഹോമിയോപ്പതി അനേകായിരം വനിതകളുടെ ആശ്രയമായിട്ടുണ്ട്.
സുരക്ഷിതവും ഫലപ്രദവുമായ ഹോമിയോപ്പതി ചികിത്സ എന്നും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിലും ചകിത്സയിലും ആശ്ര