@ഡോ. രാജശ്രീ കെ പി & ഡോ. ജയദേവ്
ജീവിതശൈലീ രോഗങ്ങൾ ഇന്ന് നമ്മുടെ ആരോഗ്യത്തിന് ഭീഷയിണിയായായി മാറിയിരിക്കുകയാണല്ലോ.
ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ആരോഗ്യരംഗത്തെ സംഘടനകളും, ഡോക്ടർമാരും, പൊതുജനാരോഗ്യ രംഗത്ത് നയരൂപീകരണം നടത്തുന്ന വിദഗ്ധരും സമീപകാലത്ത് ഏറ്റവുമധികം ഭീതിയോടെ നോക്കിക്കാണുന്നത് ജീവിതശൈലീ രോഗങ്ങളെയാണ്.
കാലങ്ങളായി അനുവര്‍ത്തിച്ചുവന്ന ആരോഗ്യകരമായ ജീവിത രീതികളുടെ തിരസ്കരണം, അനാരോഗ്യകരമായവയുടെ തുടര്‍ച്ച, പുതിയ അനാരോഗ്യകരമായ ജീവിതരീതികളുടെ കൂട്ടിച്ചേര്‍ക്കല്‍ എന്നിവയാണ് ജീവിതശൈലീ രോഗങ്ങളുടെ വര്‍ദ്ധനക്ക് കാരണം.
അമിതമായ ഭക്ഷണം, വളരെ കുറവ് കായികാധ്വാനം, ആവശ്യത്തിന് ഉറക്കം ലഭിക്കായ്ക , മാനസീക സമ്മര്‍ദ്ദം, സൂര്യപ്രകാശം ആവശ്യത്തിന് ശരീരത്തില്‍ ഏൽക്കാതിരിക്കുക എന്നിങ്ങനെ നിരവധി കാരണങ്ങൾ ആധുനിക മനുഷ്യനെ ജീവിതശൈലീ രോഗങ്ങളുടെ അടിമയാക്കുന്നു.
ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ – അമിത വണ്ണം, രക്തസമ്മർദ്ധ വർദ്ധനവ് (ഹൈപർടെൻഷൻ), പ്രമേഹം, കാൻസർ, മുട്ടുകാലുകളുടെ തേയ്മാനം, വലിവ്, എല്ലുകളുടെ സാന്ദ്രതക്കുറവ് എന്നിങ്ങനെ നിരവധിയാണ്.
നിരന്തരമായ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ഉപയോഗം വഴി കാഴ്ചയ്ക്കും, ഇയർഫോൺ ഉപയോഗം വഴി കേൾവിക്കും, തലകുനിച്ചിരുന്ന് ധാരാളം സമയം മൊബൈൽ ഉപയോഗിക്കുന്നത് വഴി കഴുത്തിലെ അസ്ഥികൾക്കുണ്ടാകുന്ന തേയ്മാനവും ഇപ്പോൾ ജീവിതശൈലീ രോഗങ്ങളിൽ പെടുത്താവുന്നത്ര പ്രാമുഖ്യം നേടിക്കഴിഞ്ഞിട്ടുണ്ട്.
ജീവിതശൈലീ രോഗങ്ങൾ പലപ്പോഴും ഒന്ന് മറ്റൊന്നിന് കാരണമാകുന്ന രീതിയിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്.
ഉദാഹരണത്തിന് അമിതവണ്ണം – അമിതവണ്ണം രക്ത സമ്മർദ്ദം കൂട്ടുവാനും, പ്രമേഹം ഉണ്ടാവാനും, കാൽമുട്ടിലെ തേയ്മാനം, ചിലയിനം കാൻസർ എന്നിവയ്ക്കും കാരണവുന്നു.
സൂര്യപ്രകാശം ആവശ്യത്തിന് ശരീരത്തിൽ ഏൽക്കാതെ വരുന്ന സാഹചര്യം വിറ്റാമിൻ ഡി യുടെ കുറവിന് കാരണമാകും. വിറ്റാമിൻ ഡി യുടെ കുറവ് എല്ലുകളുടെ ബാലക്കുറവിനും , ചിലതരം കാൻസർ രോഗണങ്ങൾക്കും, അലർജ്ജി – ആസ്തമ എന്നിവക്കും, അമിത രക്തസമ്മർദ്ദം, മാനസീക സമ്മർദ്ദം എന്നിവക്കും കാരണമാകാം.
ജീവിതശൈലീ രോഗങ്ങൾ പലപ്പോഴും ഒരാളിൽ തന്നെ ഒന്നിലധികം അവസ്ഥകൾ ഒരുമിച്ച് കാണുന്നു.
ഉദാഹരണത്തിന് കായികാധ്വാനം തീരെ കുറവുള്ള, വ്യായാമ വിമുഖരായ ആളുകളിൽ മിക്കവാറും അമിതവണ്ണവും വിറ്റാമിൻ ഡി യുടെ കുറവും കാണാം.
മദ്യപാനികളിൽ മദ്യത്തോടൊപ്പം പുകവലി കൂടെ സർവ്വസാധാരണമായതിനാൽ ഇവ രണ്ടും രോഗങ്ങൾക്കു കാരണാകുന്നു.
ഇന്ന് ലോകം മുഴുവൻ തന്നെ ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലാണ്.
ഏതൊരു രോഗത്തേയും പോലെ ജീവിതശൈലീ രോഗങ്ങളുടെ ചികിൽസയിലും രോഗ കാരണമായ അവസ്ഥ മാറ്റുക എന്നത് വളരെ പ്രധാനമാണ്. ജീവിത ശൈലീ രോഗങ്ങളിൽ ഒട്ടുമിക്കവയും ഒരൽപം ശ്രദ്ധയോടെ ആരോഗ്യകരമായ ക്രമീകരണങ്ങൾ വരുത്തുന്നത് വഴി പരിഹരിക്കാവുന്നവയാണ്.
എന്നാൽ ജീവിതരീതിയിലെ മാറ്റാം കൊണ്ട് മാത്രം പരിഹരിക്കാൻ സാധിക്കാത്ത ജീവിത ശൈലീ രോഗങ്ങളിലും, ചികിൽസ അനിവാര്യമായ ഘട്ടത്തിൽ എത്തിയ രോഗികളിലും അനുയോജ്യമായ ചികിൽസ തിരഞ്ഞെടുത്ത് ഉപയോഗിക്കേണ്ടതായി വന്നേക്കാം.
ജീവിതശൈലീ രോഗങ്ങളും ഹോമിയോപ്പതിയും :-
ഹോമിയോപ്പതിയുടെ അടിസ്ഥാന ഗ്രന്ഥമായ ഓർഗനോൺ ൽ രോഗങ്ങളെ, പ്രതേകിച്ചും സ്ഥായീ രോഗാവസ്ഥകളെ വിവരിക്കുന്നഘട്ടത്തിൽ ജീവിത ശൈലീ രോഗങ്ങൾ പ്രതിപാദിക്കപ്പെടുന്നു.
{§ 77
Those diseases are inappropriately named chronic, which persons incur who expose themselves continually to avoidable noxious influences, who are in the habit of indulging in injurious liquors or aliments, are addicted to dissipation of many kinds which undermine the health, who undergo prolonged abstinence from things that are necessary for the support of life, who reside in unhealthy localities, especially marshy districts, who are housed in cellars or other confined dwellings, who are deprived of exercise or of open air, who ruin their health by overexertion of body or mind, who live in a constant state of worry, etc. These states of ill-health, which persons bring upon themselves, disappear spontaneously, provided no chronic miasm lurks in the body, under an improved mode of living, and they cannot be called chronic diseases.}
ആധുനിക ആരോഗ്യചിന്ത ജീവിതശൈലീ രോഗങ്ങളെ തിരിച്ചറിയുകയും, അവയുടെ ഭീഷണി ഗൌരവത്തിലെടുക്കുന്നതിന് മുതിരുകയും ചെയ്യുന്നതിന് ഏകദേശം രണ്ടര നൂറ്റാണ്ട് മുൻപ് ഡോ. സാമുവൽ ഹാനിമാൻ ജീവിത ശൈലീ രോഗങ്ങൾ ഒരു പ്രത്യേക വിഭാഗമായി അംഗീകരിക്കുകയും, അവയുടെ ചികിൽസക്ക് ജീവിത ശൈലീ മാറ്റം അനിവാര്യമാണ് എന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.
ജീവിത ശൈലീ രോഗങ്ങളുടെ കാരണമായ അലസത, ശാരീരിക അധ്വാനത്തോടുള്ള വിമുഖത എന്നീ മാനസീക അവസ്ഥകൾ ഉൾപ്പെടെ ജീവിത ശൈലീ രോഗങ്ങളിലേക്ക് നയിക്കുന്ന അടിസ്ഥാന കാരണങ്ങളുടെയും, മിക്കവാറും എല്ലാ ജീവിതശൈലീ രോഗാവസ്ഥകളുടെയും ചികിസ്തയിലും ഹോമിയോപ്പതി സുരക്ഷിതവും, ഫലപ്രദവും, അതിവേഗം ഫലം തരുന്നതുമാണ്